തിരുവനന്തപുരം: വര്‍ക്കലയില്‍ പൂജാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മറ്റൊരു പൂജാരി അറസ്റ്റിൽ. ചാരുവിള കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാരായണൻ (55) ആണ് മരിച്ചത്. നൂറനാട് സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം.
മൊബൈലിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച നാരായണന്‍റെ ഭാര്യയെയും അരുണ്‍ മര്‍ദ്ദിച്ചിരുന്നു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.