കോട്ടയം: കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളേജിന്റെയും കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കരിയർ എക്‌സ്‌പോ ‘ദിശ 2024’ മെഗാ തൊഴിൽമേള ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു.
അറുപതോളം പ്രമുഖ കമ്പനികളും രണ്ടായിരത്തി അഞ്ഞൂറോളം ഉദ്യോഗാർത്ഥികളും മേളയിൽ പങ്കെടുത്തു. ചടങ്ങിൽ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ഷാജു വി തുരുത്തൻ, സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ്, നഗരസഭാംഗം ജിമ്മി ജോസഫ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. സജയൻ, വൊക്കേഷണൽ ഗൈഡൻസ് എംപ്ലോയ്‌മെന്റ് ഓഫീസർ പി.ടി. ഗോപകുമാർ, കോളജ് മാനേജർ ഫാ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഫാ. ജെയിംസ് ജോൺ മംഗലത്ത് എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *