ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക വ്യാഴാഴ്ച പുറത്തുവിട്ടേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ 100 പേരുടെ പട്ടികയാകും ആദ്യഘട്ടത്തില്‍ പുറത്തുവിടുകയെന്നാണ് റിപ്പോര്‍ട്ട്.
ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഫെബ്രുവരി 29 ന് ചേരാനാണ് സാധ്യത. അതിന് ശേഷം ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.