കൊച്ചി: ഫെഡെക്സ് കോര്‍പ്പറേഷന്‍റെ സബ്സിഡിയറിയും ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനികളിലൊന്നായ ഫെഡെക്സ് എക്സ്പ്രസ് പവര്‍ നെറ്റ്വര്‍ക്കിങ് മീറ്റിന്‍റെ 18-ാമത് എഡിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ചു.  ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 
ഇന്‍റലിജന്‍റ് ലോജിസ്റ്റിക് സംവിധാനങ്ങള്‍, ഡിജിറ്റല്‍ രംഗത്തെ പുതുമകള്‍ തുടങ്ങിയവ വഴി നേട്ടങ്ങളുണ്ടാക്കാന്‍ സഹായിക്കുകയാണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഹൈടെക്, ഭക്ഷ്യവ്യവസായം, കെമിക്കല്‍സ്, കയര്‍, കരകൗശല മേഖല, കാര്‍പെറ്റ് തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള 82-ല്‍ ഏറെ ഉപഭോക്താക്കളാണ് പരിപാടികളില്‍ പങ്കെടുത്തത്. 
ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് ഇന്ത്യന്‍ സമ്പദ്ഘടനയെ ത്വരിതപ്പെടുത്തുന്നതെന്നും 50 വര്‍ഷത്തിലേറെയായുള്ള ലോജിസ്റ്റിക് അനുഭവ സമ്പത്ത് ആഗോള വ്യപാരത്തിന്‍റെ സങ്കീര്‍ണതകളിലൂടെ മുന്നോട്ടു പോകാന്‍ ചെറുകിട സംരംഭങ്ങളെ സഹായിക്കാന്‍ തങ്ങള്‍ക്കു ശക്തിയേകുമെന്നും ഫെഡെക്സ് എക്സപ്രസ് എംഇഐഎസ്എ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് നിതിന്‍ നവനീത് തതിവാല പറഞ്ഞു.  ഇത്തരത്തിലുള്ള പരിപാടികള്‍ ഫെഡെക്സിന്‍റെ സേവനങ്ങളെ കുറിച്ച് അറിയാനും അവ പ്രയോജനപ്പെടുത്താനും ചെറുകിട സംരംഭങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *