തി​രു​വ​ന​ന്ത​പു​രം: കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പു​റ​ത്താ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഥ​മ വൈ​സ് ചാ​ൻ​സ​ല​ർ മു​ബാ​റ​ക് പാ​ഷാ ഗ​വ​ർ​ണ​ർ​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി.
പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങി​ന് മു​ൻ​പ് ത​ന്നെ വി​സി ഗ​വ​ർ​ണ​ർ​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി.
പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​ലി​ക്ക​റ്റ്, സം​സ്കൃ​ത, ഡി​ജി​റ്റ​ൽ, ശ്രീ​നാ​രാ​യ​ണ ഗു​രു സ​ർ​വ​ക​ലാ​ശാ​ല വി​സി​മാ​രു​മാ​യി ഗ​വ​ർ​ണ​ർ ഇ​ന്ന് ഹി​യ​റി​ങ്ങ് ന​ട​ത്തി​യ​ത്. വി​സി​മാ​രോ​ട് രാ​ജ് ഭ​വ​നി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​യി​രു​ന്നു നി​ർ​ദ്ദേ​ശം.
ഇ​വ​രി​ൽ ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യും കാ​ലി​ക്ക​റ്റ് വി​സി​യു​ടെ അ​ഭി​ഭാ​ഷ​ക​നും നേ​രി​ട്ട് ഹാ​ജ​രാ​യി. സം​സ്‌​കൃ​തം സ​ർ​വ​ക​ലാ​ശാ​ല വി​സി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഓ​ൺ​ലൈ​നി​ൽ ഹാ​ജ​രാ​യി. മൂ​ന്നു വി​സി​മാ​രും അ​യോ​ഗ്യ​രാ​ണെ​ന്നു യു​ജി​സി പ്ര​തി​നി​ധി ഹി​യ​റി​ങ്ങി​ൽ അ​റി​യി​ച്ചു.
ത​നി​ക്കും അ​ഭി​ഭാ​ഷ​ക​നും ഹി​യ​റി​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​സൗ​ക​ര്യ​മു​ണ്ടെ​ന്നു കാ​ണി​ച്ച് സം​സ്‌​കൃ​ത വി​സി ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റി​ക്കു ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ക്കാ​ൻ ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *