പത്തനംതിട്ട: അടൂരില്‍ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് 12 പേര്‍ക്ക് പരിക്ക്. കായംകുളത്തുനിന്നു പുനലൂരിലേക്ക് പോയ ബസ് കെപി റോഡിൽ അടൂർ ചെന്നംപള്ളിക്കു സമീപം മരത്തിലിടിച്ചു കയറുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് അപകടം സംഭവിച്ചത്. പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ കൂടുതൽ പേർക്കും മുഖത്തിനാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.