കുവൈറ്റ്‌ സിറ്റി :  കെ.എം.ആർ.എം.പേൾ ജൂബിലി കർമ്മ പരിപാടികളുടെ ഉദ്‌ഘാടനവും സ്ഥാപക  ദിനാചരണവും ഫെബ്രുവരി 29 ന് വൈകുന്നേരം 6:15 ന് കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിലെ ഹോളി ഫാമിലി ഹാളിൽ വച്ച് നടത്തും.

ഇതിനോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ പ്രകാശനം ജനറൽ സെക്രട്ടറി ബിനു കെ ജോണിൽ നിന്ന്  ആത്മീയ ഉപദേഷ്ടാവ് റൈറ്റ് റവ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ സ്വീകരിച്ചു പ്രസിഡന്റ് ബാബുജി ബത്തേരിക്ക് നൽകി പ്രകാശനം ചെയ്തു. 
സമർപ്പണം കൺവീനർ ജോസഫ് കെ ഡാനിയേൽ, ട്രഷറർ റാണ വർഗീസ്, വൈസ് പ്രസിഡന്റ്‌ തോമസ് ജോൺ, വർക്കിംഗ്‌ സെക്രട്ടറി മാത്യു കോശി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed