ഗ്വാളിയോര്‍: രോഗിയായ സുഹൃത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തി പത്താം ക്ലാസ് പരീക്ഷയെഴുതിയ 19കാരനെ പിടികൂടി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. സഞ്ജയ് പാല്‍ എന്നയാളാണ് പിടിയിലായത്.
ഹരിയോം കോണ്‍വന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സുഹൃത്തിന് വേണ്ടി ഇയാള്‍ നേരത്തെ നാലു തവണ പരീക്ഷയെഴുതിയിരുന്നു. പരീക്ഷയ്ക്കിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു.
സുഹൃത്തിന് സുഖമില്ലെന്നും അതുകൊണ്ടാണ് താന്‍ പരീക്ഷയെഴുതുന്നതെന്നുമായിരുന്നു ഇയാളുടെ മറുപടി. അതേസമയം, നാല് തവണ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയിട്ടും ശ്രദ്ധിക്കാത്ത ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അജയ് കത്യാര്‍ പറഞ്ഞു.