കണ്ണൂർ: സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്.
തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലം എം.എൽ.എ എം.വി.ഗോവിന്ദൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഇടം’ (Educational and Digital Awareness Mission) പദ്ധതിയിലൂടെയാണ് മണ്ഡലം സമ്പൂർണ സാക്ഷരത കൈവരിച്ചത്.
മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയ്ക്ക് ആവശ്യമായ മൊഡ്യൂളുകളും, മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനവും ഡിജിറ്റല്‍ റിസോഴ്‌സുകളും തയ്യാറാക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റാണ്.
സംസ്ഥാന സാക്ഷരതാ മിഷന്‍, കുടുംബശ്രീ പോലെ നിരവധി പങ്കാളികള്‍ ‘ഇടം’ പദ്ധതിക്കുണ്ട്. പദ്ധതി പൂര്‍ത്തിയാക്കി തളിപ്പറമ്പ് മണ്ഡലത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര മണ്ഡലമായി 2024 ഫെബ്രുവരി 24-ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. 

By admin

Leave a Reply

Your email address will not be published. Required fields are marked *