വാരണാസി: തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസി രാത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രിയിലാണ് ഗുജറാത്തിൽ നിന്ന് നേരിട്ട് അദ്ദേഹം തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെത്തിയത്.
ഇവിടെ ഇന്ന് അദ്ദേഹം നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാബത്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി യോഗി, ബിജെപി യുപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി തുടങ്ങി നിരവധി നേതാക്കൾ സ്വീകരിച്ചു.
തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റോഡ്‌ഷോയും നടത്തി, പലയിടത്തും അദ്ദേഹത്തിന് സ്വീകരണം നൽകി.
പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ബനാറസ് ലോക്കോമോട്ടീവ് വർക്ക്‌ഷോപ്പിൻ്റെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴിയിൽ ശിവപൂർ-ഫുൽവാരിയ-ലഹർതാര റോഡിൽ നിർത്തുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങിയ പ്രധാനമന്ത്രി നാലുവരി പാത പരിശോധിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കുറച്ച് നേരം റോഡിൽ ചുറ്റിനടന്ന് പരിശോധിച്ച ശേഷം പ്രധാനമന്ത്രി മോദി രാത്രി ബിഎൽഡബ്ല്യൂ ഗസ്റ്റ് ഹൗസിലേക്ക് പോയി.