ദുബായ്: റമദാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ മോചനത്തിനായി 10 ലക്ഷം ദിർഹം (2.25 കോടി രൂപ) സംഭാവന നൽകി വ്യവസായിയും പ്യുവർ ഗോൾഡ് ഗ്രൂപ്പ് സ്ഥാപകനുമായ ഫിറോസ് മർച്ചൻ്റ.
ഗ്രൂപ്പിൻ്റെ ദ് ഫൊർഗോട്ടൻ സൊസൈറ്റി എന്ന കാരുണ്യ പദ്ധതിക്ക് കീഴിൽ 2008 മുതൽ ഇതുവരെ വിവിധ രാജ്യക്കാരായ 20,000 തടവുകാരെയാണ് ഫിറോസ് മർച്ചന്റ് മോചിപ്പിച്ചിട്ടുണ്ട്. ഇവരുടെ പിഴയും സാമ്പത്തിക ബാധ്യതയും തീർക്കാൻ 2.5 കോടി ദിർഹമാണ് (56.35 കോടി രൂപ) ഇതിനോടകം നൽകിയത്.
കൂടാതെ ഇവരെ നാട്ടിലെത്തിക്കുന്നതിനായി വിമാന ടിക്കറ്റും അദ്ദേഹം നൽകിയിരുന്നു. അതിന്റെ തുടർച്ചയെന്ന രീതിയിലാണ് ഇത്തവണയും തടവുകാരെ മോചിപ്പിക്കാൻ തയ്യാറായിരിക്കുന്നത്.
അജ്‌മാൻ ജയിലിൽ നിന്ന് 495 തടവുകാരെയാണ് റമദാനിനോട് അനുബന്ധിച്ച് മോചിപ്പിക്കുക. ഫുജൈറയിൽ നിന്ന് 170, ദുബായിൽ നിന്ന് 121, ഉമ്മുൽഖുവൈനിൽ നിന്ന് 69, റാസൽഖൈമയിൽ നിന്ന് 28 എന്നിങ്ങനെയാണ് തടവുകാരെ പിഴ അടച്ച് മോചിപ്പിക്കുക.
ഫിറോസ് മർച്ചൻ്റിൻ്റെ ജനകീയ പ്രവർത്തനങ്ങളെ അജ്‌മാൻ ജയിൽ ഡപ്യൂട്ടി ഡയറക്‌ടർ കേണൽ മുഹമ്മദ് യൂസഫ് അൽ മത്റൂഷി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *