ന്യൂഡൽഹി: വിമാനയാത്രക്കിടെ മൊബൈൽ സേവനങ്ങൾ പൊതുവെ ലഭിക്കാറില്ല. എന്നാൽ ചില എയർലൈനുകൾ നിയന്ത്രിത അളവിൽ ഡാറ്റ നൽകുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് ഫോൺ വിളിക്കാനും ഇന്റർനെറ്റ് ഉപയോ​ഗിക്കാനും സൗകര്യമൊരുക്കുകയാണ് എയർടെൽ.

അന്താരാഷ്‌ട്ര സർവീസുകൾ നടത്തുന്ന എത്തിഹാദ്, എമിറേറ്റ്സ്, കാതായ് പസിഫിക് അടക്കമുള്ള 19 വിമാനകമ്പനികളിൽ ഓഫർ ലഭ്യമാക്കാൻ ​ഗ്ലോബൽ ഇൻ-ഫ്ലൈറ്റ് കണക്ടിവിറ്റി ഓപ്പറേറ്ററായ എയ്റോമൊബൈലുമായി ധാരണയായിട്ടുണ്ടെന്ന് എയർ‌ടെൽ മേധാവി അറിയിച്ചു.

195 രൂപയുടേതാണ് പാക്ക്. ഇത് പോസ്റ്റ്/പ്രീ പെയ്ഡ് വരിക്കാർക്ക് ലഭ്യമാണ്. 250 എംബി ഡാറ്റ, 100 മിനിറ്റ് ഔട്ട്​ഗോയിം​ഗ് കോൾ, 100 എസ്എംഎസ് എന്നിവ ചേർന്ന പാക്കേജാണിത്. 24 മണിക്കൂറാണ് റീച്ചാർജിന്റെ കാലാവധി. ഇതേ പാക്കേജ് 295, 595 (1GB data, 100 minutes outgoing calls and 100 SMS) എന്നീ നിരക്കുകളിലും ലഭ്യമാണ്. അതേസമയം 2,997 രൂപയുടെ റോമിം​ഗ് പ്രീ-പെയ്ഡ് വരിക്കാർക്കും 3,999 റോമിം​ഗ് പോസ്റ്റ് പെയ്ഡ് വരിക്കാർക്കും ഈ ഓഫർ ലഭ്യമാണ്.
ടെക്സ്റ്റ് മെസേജ് മാത്രം സാധ്യമാകുന്ന തരത്തിൽ ഇന്റർനെറ്റ് ഉപയോ​ഗിക്കാനും അതിൽ കൂടുതൽ ആവശ്യമെങ്കിൽ കൂടുതൽ പണം നൽകിയാൽ യാത്രക്കാർക്ക് ലഭ്യമാവുകയും ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *