പെരുമ്പാവൂര്‍: കട വരാന്തയില്‍ മധ്യവയസ്കന് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി സ്വദേശി സാലിയാണ് മരിച്ചത്. ചുമട്ടുതൊഴിലാളികളാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടത്.
പെരുമ്പാവൂരിലെ സ്വകാര്യ ഹോട്ടല്‍ ജീനക്കാരനായിരുന്നു മരിച്ച സാലി. ടി.എം.എസ്. മാളിന് എതിര്‍വശത്തുള്ള തുണിക്കടയുടെ വരാന്തയുടെ പടിയിലാണ് മൃതദേഹമുണ്ടായിരുന്നത്. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രഥമദൃഷ്ട്യാ സംശയാസ്പദമായി ഒന്നുമില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.