തിരുവനന്തപുരം: പുഴകളിലെ മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിംഗ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ മണൽ ഖനനം ആരംഭിക്കും. കൊല്ലം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് ഖനനസാധ്യതാ സൈറ്റുകൾ കണ്ടെത്തിയത്.
കോഴിക്കോട് ഇടുക്കി കോട്ടയം എന്ന ജില്ലകളിൽ സാധ്യത സ്ഥലങ്ങൾ ഇല്ലെന്നും കെ. രാജൻ പറഞ്ഞു.