കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിനെ തുടര്‍ന്ന് ആര്‍ഡിഎസ് പ്രൊജക്ടിനെ കരിമ്പട്ടികയില്‍ പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.
കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ നടപടി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പിഡബ്യുഡി മാനുവല്‍ അനുസരിച്ച് കമ്പനിയെ അഞ്ച് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പ്പെടുത്തിയ നടപടി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ആര്‍ഡിഎസ് പ്രൊജക്ട് നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. 2023 ഫെബ്രുവരിയിലാണ് ആര്‍ഡിഎസ് പ്രൊജക്ട് കമ്പനിക്ക് പിഡബ്ല്യുഡി വിലക്കേര്‍പ്പെടുത്തിയത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു വിലക്ക്. കരിമ്പട്ടികയില്‍പ്പെടുത്തിയ നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ആര്‍ഡിഎസ് പ്രൊജക്ട് എംഡി സുമിത് ഗോയല്‍ ഒന്നാംപ്രതിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച പാലാരിവട്ടം പാലം വൈകാതെ തകര്‍ന്നു. കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞാണ് അഞ്ചാം പ്രതി.