ഡൽഹി: കർഷകരുടെ ദില്ലി ചലോ സമരത്തിനിടെ ഖനോരി അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ ശുഭ് കരണ്‍ സിങ്ങിന്റെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച് പഞ്ചാബ്.
ശുഭ് കരണ്‍ സിങ്ങിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു. കർഷകന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു.
അതേസമയം, കർഷകർക്കെതിരെ ദേശ സുരക്ഷാനിയമം ചുമത്തില്ല എന്ന് അംബാല ഐജിപി പറഞ്ഞു. കർഷകർ സംയമനം പാലിക്കണം. നിയമങ്ങൾ പാലിക്കാൻ കർഷക നേതാക്കൾ ശ്രദ്ധിക്കണം എന്നും ഹരിയാന പൊലീസ് വ്യക്തമാക്കി.