തിരുവനന്തപുരം:  സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള വനിതാ പ്രതിനിധികളുടെ സംഗമമായി മുഖാമുഖം പരിപാടി. സമസ്ത മേഖലകളിൽ നിന്നുമുള്ള വനിതകൾ അവരവരുടെ മേഖലകളിൽ പ്രതീക്ഷിക്കുന്ന കാലോചിതമായ മാറ്റങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി.  സമത്വത്തിലൂന്നിയ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. സ്ത്രീപക്ഷ കേരളമെന്ന ആശയമാണ് നാം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. അതിലേക്ക് കൂടുതൽ ആശയങ്ങൾ പകർന്നുകൊണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുകയാണ് ഈ വനിതകൾ.
എല്‍ഡിഎഫ് സര്‍ക്കാരുകളെല്ലാം സ്ത്രീ സൗഹൃദ നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസരംഗത്ത് ലിംഗ സമത്വം നമ്മുടെ നാടിന് നേടാന്‍ ആയിട്ടുണ്ട്. നവകേരള സദസ്സില്‍ കണ്ടത് വന്‍ സ്ത്രീ പങ്കാളിത്തമുണ്ടായിരുന്നെന്നും നവകേരളം സ്ത്രീപക്ഷമായിരിക്കണം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ ബജറ്റില്‍ 21.5% ജെന്‍ഡര്‍ ബജറ്റാണ.സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ ഉറപ്പാക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്.കുറ്റകൃത്യങ്ങള്‍ക്കെതിരെ പരാതിപ്പെടല്‍ സ്ത്രീകള്‍ കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed