ഉഴവൂർ :  ഉഴവൂർ സെന്റ്റ് സ്റ്റീഫൻസ് കോളേജിലെ സെൻ്റർ ഫോർ വുമൺ എംപവർമെന്റും ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാൻസർ ബോധവത്കരണ ക്ലാസും ഹെയർ ഡോണേഷൻ ക്യാമ്പും ഫെബ്രുവരി 22ന് ചാഴികാട്ട് ഹാളിൽ നടത്തി.
 സെൻ്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെയർ ഫോർ യു ക്യാമ്പെയ്ൻ കോ-ഓർഡിനേറ്റർ മി: മഹേഷ് പി. രാജു ആമുഖപ്രഭാഷണം നടത്തി. പാലാ ഗവൺമെൻര് ഹോസ്‌പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. ശബരീനാഥ് ഹെയർ ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകുകയും ചെയ്തു‌.
 കോളേജ് വൈസ് പ്രിൻസിപ്പലും ഐ.ക്യു. എ.സി. കോഓർഡിനേറ്ററുമായ ഡോ. സിൻസി ജോസഫ് ആശംസകളർപ്പിച്ചു സംസാരിച്ചു. വിമൻസ്സെൽ ജോയിൻ്റ് കോ-ഓർഡിനേറ്റർ ശ്രീമതി. ആഷാരാജു സ്വാഗതവും വിമൻസ് സെൽ വിദ്യാർത്ഥി പ്രതിനിധി ഗ്രേഡ് വിൽസൺ കൃതജ്ഞതയും അർപ്പിച്ചു അദ്ധ്യാപകരും വിദ്യാർത്ഥികളുമാക്കം 21 പേർ മുടി ദാനം ചെയ്തു ഈ ക്യാമ്പിൽ സഹകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *