ആരാധകരെയും സിനിമാ ലോകത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയാണ് സുശാന്ത് സിംഗ് രാജ്പുത് ഈ ലോകത്തോട് വിടപറഞ്ഞത്. 2020 ജൂണ്‍ 14 നായിരുന്നു ഇത്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ സുശാന്തിന് കഴിഞ്ഞിരുന്നു. മുംബൈ ബാന്ദ്രയിലുള്ള വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുശാന്തിനെ കണ്ടെത്തുകയായിരുന്നു.  മുപ്പത്തിനാലാമത്തെ വയസ്സില്‍ സുശാന്ത് ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ അത് ബോളിവുഡിനെ ആകെ പിടിച്ചുലച്ചു. സുശാന്തിന്റെ മരണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നാണ്. ഇന്നും ദുരൂഹതകള്‍ക്ക് അന്ത്യമില്ലാതെ തുടരുകയാണ്. 
ഇപ്പോഴിതാ സുശാന്ത് തന്നോട് സംസാരിക്കാറുണ്ടെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സഹോദരി ശ്വേത സിംഗ് കീര്‍ത്തി. ‘അവന്‍ ഈ ലോകത്ത് നിന്ന് പോയെന്ന് എനിക്ക് തോന്നാറേ ഇല്ല. ഇപ്പോഴും അവന്‍ എന്നോട് സംസാരിക്കാറുണ്ട്. ഒരിക്കല്‍ എന്റെ ഇയര്‍ ഫോണ്‍ കാണാതെ പോയി. ഞാന്‍ വീട് മുഴുവന്‍ നോക്കി കണ്ടില്ല. പെട്ടന്ന് എന്റെ ചെവില്‍ പതിഞ്ഞ അവന്റെ ശബ്ദം കേട്ടു. ദിദി ഇയര്‍ ഫോണ്‍ മുറിയില്‍ കര്‍ട്ടന്റെ പുറകില്‍ ഉണ്ട്. പോയി നോക്ക്. അവന്‍ പറഞത് പോലെ അത് അവിടെ തന്നെ ഉണ്ടായിരുന്നു.” എന്നാണ് സഹോദരി ശ്വേത ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
1986-ല്‍ പട്ന സ്വദേശികളായ കൃഷ്ണകുമാര്‍ സിംഗ് – ഉഷാ സിംഗ് ദമ്പതിമാരുടെ ഇളയ മകനായാണ് സുശാന്ത് ജനിച്ചത്. മൂന്ന് ചേച്ചിമാരുടെ ഒരേയൊരു അനുജനായിരുന്നു സുശാന്ത്. പഠിത്തത്തിലും സ്പോര്‍ട്സിലും എന്നും മുന്നിലായിരുന്നു സുശാന്ത്. പഠിക്കാന്‍ മിടുക്കനായ സുശാന്ത്, ദേശീയ തലത്തില്‍ ഫിസിക്സ് ഒളിമ്പ്യാഡില്‍ വിന്നറായി. ഐഎസ്എം ധന്‍ബാദ് അടക്കം പതിനൊന്ന് എഞ്ചിനീയറിങ് എന്‍ട്രന്‍സുകളിലും പാസ്സായി.
സ്റ്റാര്‍ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദില്‍’ 2008ല്‍ എന്ന സീരിയലിലൂടെ ആയിരുന്നു സുശാന്തിന്റെ മിനിസ്‌ക്രീനിലെ അരങ്ങേറ്റം. സുശാന്ത് അഭിനയിച്ച നാടകം കണ്ട ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസിലെ കാസ്റ്റിംഗ് മെമ്പറാണ് താരത്തെ ഓഡിഷന് വിളിക്കുന്നത്. പരമ്പരയുടെ തുടക്കത്തില്‍ തന്നെ സുശാന്തിന്റെ കഥാപാത്രം മരിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരനായി സുശാന്ത് മാറി. തുടര്‍ന്നുള്ള എപ്പിസോഡുകളില്‍ ആത്മാവിന്റെ രൂപത്തില്‍ സുശാന്ത് എത്തി. ജൂണ്‍ 2009 ല്‍  ‘പവിത്ര രിഷ്താ’ എന്ന പരമ്പരയിലൂടെ സുശാന്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടി. അതിലെ കഥാപാത്രമാണ് താരത്തെ ബിഗ് സ്‌ക്രീനിലേക്ക് എത്തിച്ചത്. ചേതന്‍ ഭഗത്തിന്റെ പുസ്തകത്തെ ആധാരമാക്കിയൊരുക്കിയ ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്
 

By admin

Leave a Reply

Your email address will not be published. Required fields are marked *