ചെന്നൈ: തമിഴ്‌നാട്ടിലെ കീഴ്‌പെന്നത്തൂരില്‍ വിനോദയാത്രയ്ക്കിടെ കാറും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. അഗളന്‍, പാണ്ഡ്യന്‍, പ്രകാശ്, ചിരഞ്ജീവി എന്നിവരാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ ട്രാക്ടര്‍ ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. വിനോദയാത്രയ്ക്കായി തമിഴ്‌നാട്ടിലെത്തിയതായിരുന്നു യുവാക്കള്‍. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ പൊളിച്ചുമാറ്റിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്ന് നാട്ടുകാര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ തിരുവണ്ണാമല സര്‍ക്കാര്‍ ആശുപത്രിയില്‍.