തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെട്ടയാളുമായ യുവാവ് പിടിയില്‍. വെങ്ങാനൂര്‍ കോളിയൂര്‍ മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയില്‍ നിഥിനാ(കിച്ചു-23)ണ് പിടിയിലായത്.
അയല്‍വാസിയായ യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കയറി മാരകമായി ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലും വീട്ടില്‍ മാരകയുധങ്ങളും ബോംബുകളും സൂക്ഷിച്ച കേസിലുമാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഒളിവില്‍ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കിഴക്കേക്കോട്ടയില്‍ വച്ച് പിടികൂടുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.