ഇംഫാല്‍: മെയ്തെയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി (എസ്.ടി) നല്കാന് നിര്‍ദ്ദേശിക്കുന്ന ഉത്തരവ് തിരുത്തി മണിപ്പുർ ഹൈക്കോടതി. മണിപ്പുരില്‍ മാസങ്ങളോളം നീണ്ട കലാപത്തിന് തിരികൊളുത്തി എന്ന് കരുതപ്പെടുന്ന വിധിയാണ് റദ്ദാക്കിയത്.
മെയ്തെയ് വിഭാഗത്തെ എസ്.ടി. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന ഖണ്ഡിക സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായതിനാലാണ് നീക്കിയതെന്നാണ് റിപ്പോര്‍ട്ട്. നിർദേശം റദ്ദാക്കാൻ ജസ്റ്റിസ് ഗോൽമി ഗൈഫുൽഷില്ലു ആണ് ഉത്തരവിട്ടത്.