കടുത്തുരുത്തി : പക്ഷികൾക്ക് തണ്ണീർകുടം ഒരുക്കി കടുത്തുരുത്തി സെന്റ്. മൈക്കിൾസ് സ്കൂൾ. സ്കൂൾ പ്രിൻസിപ്പൽ സീമ സൈമൺ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾ എല്ലാവരും വീടുകളിൽ ചെറിയ പാത്രങ്ങളിൽ വെള്ളം വച്ച് പക്ഷി മൃഗാദികളുടെ ദാഹം അകറ്റുന്നതാണ് പദ്ധതി. വേനൽ ചൂടിന്റെ കാഠിന്യത്തെ കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം ഒരുക്കുന്നതിനും, സഹജീവി സ്നേഹത്തിന്റെ സന്ദേശം സമൂഹത്തിന് നൽകുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.