ബെംഗലുരു: ക്ഷേത്ര വരുമാനത്തിൻ്റെ ഒരു ഭാഗം സർക്കാരിന് നൽകാൻ കർണാടക സർക്കാർ. ഇതിനായുള്ള ബിൽ പാസാക്കി. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങൾക്ക് ഇത് ബാധകമാണ്.
വരുമാനത്തിന്റെ 10 ശതമാനം സർക്കാരിനാണ്. എന്നാൽ നടപടിയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ക്ഷേത്ര വരുമാനം ദുരുപയോഗം ചെയ്യുമെന്നാണ് വിമർശനം. കോൺഗ്രസിന് ഹിന്ദുത്വ വിരുദ്ധ നയമാണെന്നും ബിജെപി പറഞ്ഞു. എന്നാൽ ബിജെപി വിമർശനം തള്ളി ഭരണകക്ഷിയായ കോൺഗ്രസ് രംഗത്തെത്തി.
ഈ ബില്ലിലൂടെ കോൺഗ്രസ് കാലിയായ ഖജനാവ് നിറയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര യെദിയൂരപ്പ പറഞ്ഞു.
‘ എന്തുകൊണ്ടാണ് ഹിന്ദു ക്ഷേത്രങ്ങളിൽ നിന്ന് മാത്രം വരുമാനം ശേഖരിക്കുന്നത്, മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളിലേത് ശേഖരിക്കുന്നില്ല. എന്തുകൊണ്ടാണ് ഹിന്ദു ആരാധനാലയങ്ങളെ മാത്രം കണ്ണുവയ്ക്കുന്നത്’. ബിജെപി എക്സിൽ കുറിച്ചു.