ബുധനാഴ്ച ഒരു ദിവസം നടത്തിയ പരിശോധനകളിൽ മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് നാലുകോടിയുടെ സ്വർണം. എട്ടുകിലോ തൂക്കം വരുന്ന സ്വർണവും ലക്ഷങ്ങൾ വിലയുള്ള അഞ്ചു ഐഫോണുകളുമാണ് പിടികൂടിയത്.

എട്ടു വ്യത്യസ്ത കേസുകളിലാണ് കസ്റ്റംസിന്റെ വേട്ട. മുംബൈ കസ്റ്റംസ് സോൺ-3 ആണ് പരിശോധനകൾ നടത്തിയത്. എയർപോർട്ട് കമ്മിഷണറേറ്റ് നൽകുന്ന വിവരം അനുസരിച്ച് ഹാൻഡ് ബാ​ഗിലും തുണിയിലും ക്രോക്കറി ബോക്സിലുമാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

നേരത്തെയും 4.09 കോടി വിലയുള്ള 7.64 കിലോ സ്വർണം മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു. മൊബൈൽ കമ്പനിയിലെ ഒരു സ്റ്റാഫാണ് സ്വർണവുമായി പിടിയിലായത്. ചെക്ക് ഇൻ ബാ​ഗ്, ബൈസൈക്കിൾ, എയർ ക്രാഫ്റ്റ് സീറ്റ്, കോർണർ പൈപ്പിം​ഗ് ബാ​ഗ് എന്നിവയിലാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *