മലപ്പുറം: എടവണ്ണപ്പാറയിലെ ചാലിയാര്‍ പുഴയിൽ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കണ്ടെത്തി. മുങ്ങൽ വിദഗ്‌ധർ നടത്തിയ തിരച്ചിലിൽ ചുരിദാർ ടോപ്പും ഷാളുമാണ് കണ്ടെത്തിയത്. മേൽവസ്ത്രമില്ലാതെയാണ് ഇവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്
കുട്ടിയുടെ മരണത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിലായിരുന്നു. ഊർക്കടവ് സ്വദേശി വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരമാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുട്ടിയെ ഇയാൾ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  
പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.  കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയും നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed