ലണ്ടൻ : ലണ്ടനിൽ ഇന്ത്യൻ റസ്റ്ററന്റ് മാനേജരായി ജോലി ചെയ്തിരുന്ന വിഘ്നേഷ് രാമന്റെ കൊലപാതകത്തിൽ ഒരാള്‍ പോലീസ് പിടിയിലായി. സംഭവത്തിൽ ഷാസേബ് ഖാലിദ് എന്ന 24 – കാരനെയാണ് പിടികൂടിയത്.
കേസിനാസ്പദമായ സംഭവം നടന്ന, ഫെബ്രുവരി 14 – ന്, ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് സൈക്കിളിൽ മടങ്ങവേ അഡിങ്ടൻ റോഡിലുള്ള റോയൽ ബെർക്ഷയർ ആശുപത്രിക്ക് സമീപത്ത് വച്ച് വിഘ്നേഷിനെ മറ്റൊരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.
വാഹനമിടിച്ചു റോഡിൽ കിടന്ന വിഘ്‌നേഷിനെ റോയൽ ബെർക്ഷയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. പ്രതിക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന ഏഴ് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സീനിയർ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ സ്റ്റുവർട്ട് ബ്രാങ്‍വിൻ പറഞ്ഞു.