ലഖ്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് 17 സീറ്റുകളിലും, സമാജ്‌വാദ് പാര്‍ട്ടി 63 ഇടത്തും മത്സരിക്കും. യുപിയ്ക്ക് പുറമേ മധ്യപ്രദേശിലും സീറ്റ് ചര്‍ച്ച സംബന്ധിച്ച് ഇരുപാര്‍ട്ടികളും സമവായത്തിലെത്തി. മധ്യപ്രദേശിലെ ഖജുരാഹോയില്‍ എസ്പി മത്സരിക്കും. ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും എസ്പി അറിയിച്ചു. മധ്യപ്രദേശിൽ ആകെ 29 ലോക്‌സഭാ സീറ്റുകളാണുള്ളത്.
റായ്ബറേലി, അമേഠി, വാരണാസി, കാൺപൂർ സിറ്റി, ഫത്തേപൂർ സെക്രി, ബാസ്ഗാവ്, സഹാറൻപൂർ, പ്രയാഗ്‌രാജ്, മഹാരാജ്ഗഞ്ച്, അംറോഹ, ഝാൻസി, ബുലന്ദ്ഷഹർ, ഗാസിയാബാദ്, മഥുര, സീതാപൂർ, ബരാബങ്കി, ദേവ്രിയ എന്നീ സീറ്റുകളിലാണ് യുപിയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്.