ഹൂഗ്ലി-മറ്റൊരു യുവതിയുമായുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം കണ്ട പത്തു വയസ്സായ മകനെ യുവതി കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം. രണ്ട് യുവതികളും ചേര്‍ന്ന് കുട്ടിയുടെ തലയില്‍ പലതവണ ഇടിച്ചുവെന്നും കൈകള്‍ മുറിച്ചുവെന്നും പോലീസ് പറഞ്ഞു.
കുട്ടിയുടെ അമ്മ ശാന്ത ശര്‍മയും കൂട്ടുകാരി ഇസ്രത്ത് പര്‍വീണും തമ്മിലുള്ള ബന്ധം കുട്ടി മറ്റാരാടെങ്കിലും പറയുമെന്ന ഭയമാണ് കൊലാപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.വിവാഹത്തിനു മുമ്പ് തന്നെ ഇരുവരും തമ്മിൽ സ്വവർഗ ബന്ധമുണ്ടായിരുന്നുവെന്നും അടുത്തിടെയാണ് പത്തു വയസ്സായ മകൻ ഇതു കണ്ടതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഭാര്യയുടെ ബന്ധത്തെ കുറിച്ച് ഭർത്താവ് ശർമക്ക് അറിയാമായിരുന്നുവെങ്കിലും നാണക്കെടോർത്ത് പുറത്തു പറയാതിരുന്നതാണെന്നും പോലീസ് പറഞ്ഞു.
2024 February 21Indiamurdertitle_en: woman kills 10 yr old son after he see her with grilfriend