മുംബൈ: മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കി. വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഐക്യകണ്‌ഠേനയാണ് നിയമസഭ ബില്‍ പാസ്സാക്കിയത്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ നിയമസഭ ഏകകണ്ഠമായി പാസ്സാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷം ഈ നിര്‍ദേശം അംഗീകരിച്ചതോടെയാണ് ബില്‍ ഐക്യകണ്‌ഠേന പാസ്സായത്.
മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനം വരുന്ന മറാത്ത സമുദായക്കാര്‍ക്ക് സംവരണത്തിന്റെ ഗുണം ലഭിക്കും.
ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ അവതരിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *