തൊടുപുഴ: നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം സ്വദേശി മുല്ലവേലില്‍ ഷാജിയാണ് മരിച്ചത്.
വയറുവേദനയെത്തുടര്‍ന്ന് പുലര്‍ച്ചെയാണ് ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശുചിമുറിയില്‍ കയറി ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് വാതില്‍ ബലമായി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. ആര്‍.എസ്.പി. ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റായിരുന്നു.