വയനാട്: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസംഘം ഇന്ന് വയനാട്ടിലെത്തും. മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ, എകെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10ന് സുൽത്താൻ ബത്തേരിയിൽ സർവകക്ഷിയോഗം ചേരും.
ജില്ലയിലെ വനം റവന്യൂ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രി സംഘം കൂടിക്കാഴ്ച നടത്തും. കാട്ടാനക്കലിയിൽ തുടർ മരണങ്ങൾ ഉണ്ടായതോടെ, യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകൽ സമരവും ഇന്ന് നടക്കാനിരിക്കെയാണ് മന്ത്രിമാരുടെ സന്ദർശനം.
രാവിലെ 10 മണിക്ക് കളക്ടറേറ്റിനു മുന്നിൽ കെ മുരളീധരൻ എംപി സമരം ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന യാക്രമണത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിക്കും. മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.