റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം 22ന് പകൽ 12.30 ന് അത്തിക്കയം കക്കുടുമൺ ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ബിഎംബിസി നിലവാരത്തിൽ പുനർ നിർമ്മിക്കുന്ന മന്ദമരുതി കക്കൂടുമൺ – അത്തിക്കയം റോഡ് (12 കോടി), ഇട്ടിയപ്പാറ – ഒഴുവൻപാറ -ബംഗ്ലാങ്കടവ് -വടശ്ശേരിക്കര റോഡ് (10 കോടി) എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും 4 കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച റാന്നി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെയും 4.5 കോടി രൂപ ചിലവഴിച്ച് ഉന്നത നിലവാരത്തിൽ നിർമിച്ച എഴുമറ്റൂർ – ശാസ്താംകോയിക്കൽ റോഡിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.
യോഗത്തിൽ എംഎൽഎ അധ്യക്ഷനാകും. മിനി മിനി സ്റ്റേഷൻ ഒന്നാം ബ്ലോക്കിൻ്റെ ഒന്നാം നിലയിൽ രണ്ടാം നിലയും ആണ് ഇപ്പോൾ നിർമ്മാണം പൂർത്തിയായിരിക്കുന്നത്.