ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ആരോ​ഗ്യകരവും പോഷക​ഗുണമുള്ളതുമായ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ഏകാഗ്രത മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു.
പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. വിവിധ തരത്തിലുള്ള പ്രഭാതഭക്ഷണങ്ങൾ ഉൾപ്പെടുത്തി കൊണ്ട് അടുത്തിടെ ഒരു പഠനം നടത്തുകയുണ്ടായി. വിശപ്പ് കുറയ്ക്കുകയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് പഠനം നടത്തിയത്.
18 നും 30 നും ഇടയിൽ പ്രായമുള്ള 30 അമിതവണ്ണമുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്. ഈ സമയത്ത് സ്ത്രീകൾ പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണമോ കാർബോഹൈഡ്രേറ്റ് അടങ്ങിയ പ്രഭാതഭക്ഷണമോ ആണ് കഴിച്ചത്. സ്ത്രീകളിലെ വിശപ്പ്, ഹോർമോണുകളുടെ അളവ്, ഊർജ്ജ ഉപഭോഗം എന്നിവ ഉച്ചഭക്ഷണസമയത്ത് പരിശോധിച്ചു. അവരുടെ ദൈനംദിന ഊർജ്ജ ഉപഭോഗവും പഠനത്തിൽ പരിശോധിച്ചു.
കലോറിയുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയതും ഉയർന്ന കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളെ അപേക്ഷിച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് വിശപ്പ് കുറയുകയും ഏകാ​ഗ്രത വർദ്ധിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു. ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് പ്രോട്ടീൻ. ഇത് പേശികളുടെ അളവ് നിലനിർത്താൻ സഹായിക്കുക ചെയ്യുന്നു.  ശരീരഭാരം കുറയ്ക്കുന്നതിൽ പ്രോട്ടീനുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാരണം അവ പേശികളെ സംരക്ഷിക്കാൻ സഹായിക്കുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *