കൊച്ചി: കൊച്ചി കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് കെ.എസ്.ഇ.ബിയുടെ നടപടി. 42 ലക്ഷം രൂപയാണ് കളക്ടറേറ്റിലെ ഓഫീസുകളുടെ കുടിശിക. കറന്റ് ബില്‍ അടയ്ക്കാത്തത് 13 ഓഫീസുകളാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് കുടിശികയ്ക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം, പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കെ.എസ്.ഇ.ബി. ചെയര്‍മാനുമായി സംസാരിക്കും. കുടിശിക ഉള്ളതിനാലാണ് ഫ്യൂസ് ഊരിയത്. തുക ലഭ്യമായിട്ടില്ല. ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും കലക്ടര്‍ പറഞ്ഞു.