വയനാട്: വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാനകളുടെ ആക്രമണത്തോടെ ദുരിതത്തിലായ  കുടുംബങ്ങള്‍ക്ക് ബോചെ 5 ലക്ഷം രൂപ വീതം സഹായധനം നല്‍കി. 
കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ചാലിഗദ്ദയിലെ അജീഷിന്റെ കുടുംബത്തിനും, കുറുവാദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഗൈഡ് വാച്ചര്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തിനും, കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ കരേറിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത് എന്ന വിദ്യാര്‍ത്ഥിക്കുമാണ് ബോചെ അവരുടെ വീടുകളിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സാന്നിധ്യത്തില്‍ തുക കൈമാറിയത്.
ദുരിതത്തിലായ മൂന്ന് കുടുംബങ്ങളിലേയും അംഗങ്ങള്‍ക്ക് ബോചെ വിന്‍ (ബോചെ ടീ) കമ്പനിയില്‍ 50000 രൂപ മാസവരുമാനം ലഭിക്കുന്ന ജോലി നല്‍കുമെന്നും ബോചെ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *