കുവൈത്ത്: ഇന്ത്യയുടേതുൾപ്പെടെ കഴിഞ്ഞ വർഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി വിവിധ വിമാനങ്ങളിലായി യാത്ര നടത്തിയവരിൽ നിന്ന് 4,648 പരാതികൾ ലഭിച്ചതായി സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.
സിവിൽ ഏവിയേഷൻ ചട്ടങ്ങൾ ലംഘിച്ചതിന് വിവിധ രാജ്യങ്ങളുടെ 77 വിമാന കമ്പനികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ പരാതികൾ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് കൈകാര്യം ചെയ്തതെന്നും യാത്രക്കാരുടെ അവകാശങ്ങൾക്ക് വില കല്പിക്കാത്ത വിമാന കമ്പനികൾക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി .
അതെ സമയം, വിമാന കമ്പനികളിൽ നിന്ന് തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് യാത്രക്കാർക്ക് അവബോധം കൂടിയതിനാൽ മുൻ വർഷത്തെ അപേക്ഷിച്ച് 2023 ൽ നിയമ ലംഘനങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ട്രാൻസ്പോർട്ട് മാർക്കറ്റിങ് ഇൻസ്പെക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണവും തുടർ പ്രവർത്തങ്ങളും യാത്രക്കാർക്ക് മെച്ചപ്പെട്ട സർവീസുകൾ ലഭ്യമാക്കുന്നതിന് വിമാന കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ടെന്നും ഏവിയേഷൻ അധികൃതർ കൂട്ടിച്ചേർത്തു