തിരുവനന്തപുരം: പാലോടില്‍ ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍. പാലോട് സ്വദേശികളായ കെ.കെ. ഭവനില്‍ അനില്‍ കുമാര്‍ (55), ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇവരെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് അടുത്ത വീട്ടിലെ ബന്ധുവെത്തി വിളിച്ചപ്പോള്‍ ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിതുര പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തിരുവനന്തപുരം ജില്ലാ കാര്‍ഷിക സംയോജിക ജൈവകര്‍ഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് അനില്‍ കുമാര്‍. രണ്ട് മക്കള്‍ വിവാഹിതരായി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ഫോണ്‍: 1056, 04712552056)