കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സംഘര്‍ഷബാധിത പ്രദേശമായ സന്ദേശ്ഖാലിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. റിപ്പബ്ലിക് ടിവിയിലെ സന്തു പാനെയാണ് ബംഗാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. സന്ദേശ്ഖാലിയുടെ അമ്മമാരുമായി അഭിമുഖം നടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. സന്ദേശ്ഖാലി ഫെറി ടെർമിനലിൽ വച്ച് ബലംപ്രയോഗിച്ചാണ് ഇദ്ദേഹത്തെ പൊലീസ് കൊണ്ടുപോയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Today, the WB Police arrested @BanglaRepublic Reporter Santu Pan from Sandeshkhali for reporting on the atrocities being faced by the locals.This is a massive, inhuman and direct attack on the fourth pillar of Democracy.#shameful #republicbangla pic.twitter.com/DdGMtp4sIX
— Dr. Sukanta Majumdar (@DrSukantaBJP) February 19, 2024
സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ജനാധിപത്യത്തിന്റെ നാലാം തൂണിനെതിരെയുള്ള ആക്രമണമെന്നാണ് ബംഗാൾ ബിജെപി പ്രസിഡന്റ് ഡോ. സുകാന്ത മജുംദാര്‍ പ്രതികരിച്ചത്.
#BREAKING | My reporter was not allowed to take public transport, was made to stand for three to four hours in one place, after which he was physically dragged without being served any notice. Even a murderer is given a chance to prove his innocence: Republic TV Editor-in-Chief… pic.twitter.com/iOzSSdJnq6
— Republic (@republic) February 19, 2024
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയും അറസ്റ്റിനെ വിമര്‍ശിച്ചു. ഒരറിയിപ്പും പോലും നല്‍കാതെ ശാരീരികമായി തങ്ങളുടെ മാധ്യമപ്രവര്‍ത്തകനെ വലിച്ചിഴച്ചെന്നായിരുന്നു അര്‍ണബിന്റെ വിമര്‍ശനം. സന്ദേശ്ഖാലി കേസിൽ സത്യം വെളിപ്പെടുത്തിയതിന് റിപ്പബ്ലിക് ബംഗ്ലാ റിപ്പോർട്ടറെ പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായി ചാനൽ പ്രസ്താവനയിൽ പറഞ്ഞു.