ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യപ്രഖ്യാപനം ഉടനുണ്ടാകുമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. രണ്ടുദിവസത്തിനകം ശുഭവാര്‍ത്തയുമായി നിങ്ങളെ കാണുമെന്ന് ചെന്നൈയില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് കമല്‍ഹാസന്‍ അറിയിച്ചു.
മക്കള്‍ നീതി മയ്യം, തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സൂചന.
ഡി.എം.കെ., മക്കള്‍ നീതി മയ്യവുമായി സഖ്യം രൂപവത്കരിക്കുമെന്ന തരത്തിലുള്ള സൂചനകള്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നല്‍കിയിരുന്നു. കൂടാതെ സനാതന ധര്‍മ വിവാദത്തിൽ ഉദയനിധിക്ക് പ്രതിരോധവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed