മലപ്പുറം :   സർക്കാർ ക്വാട്ടയിൽ ഈ വര്ഷം വിശുദ്ധ തീർത്ഥാടനത്തിന്  പോകുന്ന ഹാജിമാരെ സേവിക്കുന്നതിന്  വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് വളണ്ടിയർമാരുടെ സംഗമം മലപ്പുറത്ത് അരങ്ങേറി.   ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഹാജിമാരുടെ സേവനത്തിനായി നിയമിതരാകുന്നവരാണ് ഹജ്ജ് വളണ്ടിയർമാർ.   
മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരുടെ സംഗമമാണ് ഇപ്പോൾ അരങ്ങേറിയത്.   ട്രൈനർമാർക്ക് വേണ്ട മാർഗ നിർദേശങ്ങൾ, പരിശീലനങ്ങൾ, സജ്ജീകരണങ്ങൾ എന്നിവ  ഹജ്ജ് ട്രൈനേഴ്‌സ് സംഗമത്തിൽ വിഷയങ്ങളായി.

മലപ്പുറം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അരങ്ങേറിയ പരിപാടി  സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം അഡ്വ. പി മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.  ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയ അധ്യക്ഷത വഹിച്ചു. 
എക്സിക്യൂട്ടീവ് ഓഫീസർ പി എം അബ്ദുൽ ഹമീദ് വിഷയാവതരണം നടത്തി.  സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റൻ്റ് ട്രെയിനിംഗ് കോഡിനേറ്റർ പി പി മുജീബ് റഹ്‌മാൻ, ജില്ലാ ട്രെയിനിംഗ് ഓർഗനൈസർമാരായ യു മുഹമ്മദ് റഊഫ്, കെ പി ജാഫർ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *