തിരക്കുപിടിച്ച ഈ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് പലരും. എന്നാല്‍ ഇത് പിന്നീട് അസിഡിറ്റി അടക്കമുള്ള പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വഴിയൊരുക്കാം. വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍ നെഞ്ചെരിച്ചില്‍, വയറു വേദന എന്നിവയും കാണാറുണ്ട്.
അസിഡിറ്റിയെ തടയാന്‍ രാവിലെ നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. കാരണം, ഇതില്‍ നിന്നുള്ള ആസിഡ് റിഫ്‌ളക്‌സ് വളരെ കുറവാണ്. അതിനാല്‍ നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കും. കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാനും ഇവ സഹായിക്കും. രാവിലെ വെറു വയറ്റില്‍ വെള്ളം കുടിച്ചതിന് ശേഷം വേണം നേന്ത്രപ്പഴം കഴിക്കാന്‍. നേന്ത്രപ്പഴത്തിന് പകരം കറുത്ത ഉണക്ക മുന്തിരിയോ ബദാമോ കഴിക്കാമെന്നും രുജുത പറയുന്നു.  
ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യം വേണ്ട ധാതുക്കള്‍,  ഫോളേറ്റ്, -തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും. 
ദിവസം ഒരു ഏത്തപ്പ‍ഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താം. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനും നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്.  

By admin

Leave a Reply

Your email address will not be published. Required fields are marked *