ന്യൂഡല്‍ഹി: ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുന്ന 48.1 കിലോമീറ്റർ പാതയായ ബനിഹാൽ-ഖാരി-സംബർ-സംഗൽദാൻ സെക്ഷനിൽ ഫെബ്രുവരി 20-ന് ട്രെയിൻ സർവീസ് ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ശ്രീനഗറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത്.
15,863 കോടി രൂപ ചെലവിൽ നിർമ്മിച്ച ബനിഹാൽ-ഖാരി-സംബർ-സംഗൽദാൻ സെക്ഷൻ ഇപ്പോൾ പ്രവർത്തനത്തിന് തയ്യാറായിക്കഴിഞ്ഞു. ബാരാമുള്ളയിൽ നിന്ന് ബനിഹാലിലേക്കുള്ള നിലവിലെ ട്രെയിൻ സർവീസുകൾ റംബാൻ ജില്ലാ ആസ്ഥാനത്തിന് സമീപമുള്ള സംഗൽദാൻ വരെ നീട്ടും.
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *