തിരുവനന്തപുരം: പേട്ടയില്‍ നിന്ന് കാണാതായ രണ്ട് വയസുകാരിയെ കൊച്ചുവേളി റെയിൽവെ സ്റ്റേഷനു സമീപത്തെ ഓടയില്‍ നിന്ന് കണ്ടെത്തിയത് 19 മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിന് ശേഷം. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞതായാണ് സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഞായറാഴ്ച രാത്രി കാണാതായ കുട്ടിയെ തിങ്കളാഴ്ച രാത്രി 7.30നാണ് കണ്ടെത്തിയത്. കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി.