പാലാ: കരൂർ ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഫെബ്രുവരി 18 മുതൽ 21 വരെ നടക്കും. പുതിയതായി നിർമ്മിച്ച തിരുവരങ്ങിന്‍റെ സമർപ്പണവും കലാപരിപാടികളുടെ ഉദ്ഘാടനവും 18ന് വൈകിട്ട് 6ന് ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ഡോ. ശിവകരൻ നമ്പൂതിരി നിർവഹിച്ചു. 
19ന് രാവിലെ 5.30ന് വിശേഷാൽ പൂജകൾ, മഹാമൃത്യഞ്ജയ ഹോമം, വൈകിട്ട് പ്രാസാദ ശുദ്ധിക്രിയകൾ, വാസ്തുഹോമം, കളമെഴുത്തും പാട്ടും, രാത്രി 8.45ന് മ്യൂസിക് പാലായുടെ ട്രാക്ക് ഗാന മേള.

20ന് രാവിലെ 5.30 മുതൽ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾ, വൈകിട്ട് 4ന് പഞ്ചാരിമേളം, 5ന് ഗജറാണി കുമാരനെല്ലൂർ പുഷ്പ തിടമ്പേറ്റുന്ന ദേശപ്പുറപ്പാട്, ദേശതാലപ്പൊലി, മുണ്ടുപാലം കവലയിൽ സമൂഹപ്പറ, തിരിച്ചെഴുന്നള്ളത്ത്, ദീപാരാധന, കളമെഴുത്തും പാട്ടും, രാത്രി രാത്രി 8.30ന് തിരുവാതിര കളി, 9 മെഗാഷോ.

21ന് രാവിലെ 7ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമ്മികത്വത്തിൽ കലശ പൂജ, കലശാഭിഷേകം, സർപ്പത്തിന് നൂറും പാലും, 11.30 മുതൽ മഹാ പ്രസാദമൂട്ട്, 12ന് കൊച്ചിൻ മൻസൂര്‍ അവതരിപ്പിക്കുന്ന ‘ഗാനാമൃതം’, വൈകിട്ട് 6 ന് സോപാനസംഗീതം, തുടർന്ന് ദീപാരാധന, കളമെഴുത്തും പാട്ടും, പുറക്കളത്തിൽ ഗുരുതി, ചെണ്ടമേളം.

പത്രസമ്മേളനത്തിൽ രമേശ് ‌പി.ആർ, ബിജു കുമാർ ജി, എസ്. അഭിലാഷ്, അഡ്വ. അഭിജിത്ത് എസ്, അനൂപ്‌കുമാർ ജി, അരുൺ നെല്ലിത്താനത്ത് എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *