പാലക്കാട്: ഒന്നര വയസുകാരിയെ മാതാവ് ശില്‍പ്പ കൊലപ്പെടുത്തിയത് മാവേലിക്കരയില്‍വച്ച്. ശേഷം അവിടെനിന്ന് കാറില്‍ ഷൊര്‍ണൂരില്‍ തിരിച്ചെത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മ ശില്‍പയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 
കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് ശില്‍പ കൃത്യം നടത്തിയത്. കുഞ്ഞിനെ കൊല്ലുമെന്ന് പലസമയങ്ങളിലായി ശില്‍പ മെസേജുകള്‍ അയച്ചിരുന്നതിനാല്‍ ഇത്തവണയും പങ്കാളി കാര്യമാക്കിയിരുന്നില്ലെന്ന് പോലീസിനോട് പറഞ്ഞു. സാധാരണ പോലെ വെറുതെ മെസേജ് അയക്കുന്നതാണെന്ന് തെറ്റിദ്ധരിച്ചു. 
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പങ്കാളിയുമായുള്ള തര്‍ക്കമാണ് കൊലപാതക കാരണം. മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പുറത്ത് വരുന്നത്. 
പാലക്കാട് ഷൊര്‍ണൂരില്‍ ഇന്നലെ രാവിലെയാണ് പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ അമ്മ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന നിഗമനത്തില്‍ ശില്‍പ്പയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ് ചോദ്യം ചെയ്തത്. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *