തിരുവനന്തപുരം: ഐ ഫോണിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ തമിഴ്‌നാട് കുംഭകോണം സ്വദേശിയെയാണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
11.50 ലക്ഷം രൂപ വില വരുന്ന 182.61 ഗ്രാം തൂക്കമുളള സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. ഐ ഫോണിന്റെ ഉളളിലുളള ബോർഡ് സ്വർണ്ണം നിറം പൂശിയ നിലയിലായിരുന്നു.