കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കിയതില്‍ പ്രതികരണവുമായി ഭാര്യയും എംഎല്‍എയുമായ കെ കെ രമ. ഏറ്റവും നല്ല വിധിയാണ് വന്നത്. നേരത്തെ പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്ന് കെകെ രമ പ്രതികരിച്ചു.
‘വിചാരണക്കോടതി ശിക്ഷിച്ച എല്ലാം പ്രതികളും കുറ്റക്കാരാണെന്നും അവരുടെ ശിക്ഷയും ശരിവെച്ചു. വെറുതെ വിട്ട പ്രതികളെക്കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാക്കാനും തീരുമാനിച്ചു. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയത്. അഞ്ച് മാസം നീണ്ടു നിന്ന വാദങ്ങളാണ് നടന്നത്.
അതിശക്തമായ വാദമായിരുന്നു. അതിനൊടുവിലാണ് വിധിയെഴുതിയത്.’ കെകെ രമ പ്രതികരിച്ചു.’പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇനിയും മേല്‍ക്കോടതിയെ സമീപിക്കും. സിപിഐഎം തന്നെയാണ് പ്രതി.
വലിയ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം കേസിലുണ്ട്. പാര്‍ട്ടിയാണ് കേസ് നടത്തിയത്. സിപിഐഎം പങ്ക് വ്യക്തമായിരിക്കുകയാണ്. ഇതൊരു നീതിയാണ്. ഇനിയൊരു കൊലപാതകം നടക്കരുത്.
അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടികൊല്ലുന്നത് അവസാനിക്കണം. അതിനുള്ള താക്കീതാണിത്. എല്ലാവരോടും നന്ദി. സത്യം ജയിക്കണം.’ കെകെ രമ പറഞ്ഞു.