ഡല്‍ഹി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അടച്ചുപൂട്ടുകയും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 45 റദ്ദാക്കുകയും ചെയ്‌താൽ ശിവരാജ് ചൗഹാൻ, വസുന്ധര രാജെ തുടങ്ങിയ ബിജെപി നേതാക്കളെല്ലാം സ്വന്തം പാർട്ടി രൂപീകരിച്ചേക്കുമെന്ന് കെജ്‌രിവാൾ പരിഹസിച്ചു.
കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കെജ്‌രിവാളിന്റെ പരാമർശം.