ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ദേഹത്ത് ഡീസല്‍ ഒഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ലീല(39) എന്ന യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പൂപ്പാറയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് തിരുപ്പതി ജോലിക്ക് പോയപ്പോഴാണ് സംഭവം. വീട്ടിലുണ്ടായിരുന്ന ഡീസല്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റതിനാല്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.